കോഴിക്കോട്: കോഴിക്കോട് നോർത്ത് ബേപ്പൂരിൽ വയോധിക കിണറ്റിൽ വീണു. തമ്പുരാൻ പടിയിൽ താമസിക്കുന്ന രാധയാണ് വീടിന് സമീപത്തുള്ള ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ വീണത്. 30 അടി ആഴവും10 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് വയോധിക വീണത്. മേട്ടോറിൻ്റെ പൈപ്പ് പിടിച്ച് തൂങ്ങി. നിൽക്കുകയായിരുന്നു. മീഞ്ചന്ത ഫയർഫോഴ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. വയോധികയെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
