ഫർണീച്ചർ സ്ഥാപനത്തിൽ വൻ തീപിടിത്തം; കട്ടിലുകളും ടീപോയ്കളും ഉൾപ്പടെ കത്തിനശിച്ചു

 


വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തിൽ വൻ തീപിടിത്തം. കട്ടിലുകളും ടീപോയ്കളും ഉൾപ്പടെയുള്ള ഫർണിച്ചറുകൾ കത്തിനശിച്ചു. വാണിയംകുളം അജപാമഠത്തിന് സമീപത്തുള്ള ലക്ഷ്മി ഫർണീച്ചർ എന്ന സപാനത്തിനടുത്തുള്ള ഷെഡിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പോളിഷിംഗിങ്ങിനായി മാറ്റിയിട്ട ഫർണിച്ചറുകളാണ് തീപിടിത്തത്തിൽ നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് കടയുടമ പറഞ്ഞു. ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തൊട്ടടുത്തുള്ള മരം മില്ലിലേക്കും തീ പടർന്നിരുന്നു. പുലർച്ചെ അഞ്ചോടെയാണ് കടയുടമ സംഭവം അറിഞ്ഞത്. അപ്പോളേക്കും ഷെഡ് പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ രാവിലെ ആറുമണിവരെ നടത്തിയ ശ്രമത്തിനൊടുവിലാണ് തീ അണക്കാൻ ആയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Post a Comment

Previous Post Next Post