കാസർകോട് കാഞ്ഞങ്ങാട് : മദ്യ ലഹരിയിൽ ഓടിച്ച നാഷണൽ പെർമിറ്റ് ലോറി പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറ്റി.
പുതിയ കോട്ടയിൽ ഇന്ന് ഉച്ചക്കാണ് അപകടം. മാരിയമ്മൽ ക്ഷേത്രത്തിന് സമീപത്തെ പച്ചക്കറികടയിലേക്കാണ് ലോറിയുടെ പിൻഭാഗം ഇടിച്ച് കയറിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹോസ്‌ദുർഗ് പൊലീസ് ലോറികസ്റ്റഡിയിലെടുത്തു. ഡ്രൈവർമദ്യ ലഹരിയിലാണെന്ന് കണ്ട് കേസെടുത്തു. ഹവേരി ജില്ലയിലെ കർണ ബെഡിക റിനെ 34തിരെയാണ് കേസെടുത്തത്. മാർക്കറ്റിലേക്ക് ലോഡുമായി എത്തിയതായിരുന്നു ലോറി .
