മലപ്പുറം നിലമ്പൂർ മൂത്തേടം കുറ്റിക്കാട് സ്വദേശിയായ പട്ടാളക്കാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചത്തീസ്ഗഡിൽ ജോലി ചെയ്യുന്ന ജസൻ സാമുവലാണ് (32) മരിച്ചത്.
നാലു ദിവസം മുൻപാണ് ഇദ്ദേഹം അവധിക്കായി നാട്ടിലെത്തിയത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
മൃതദേഹം നിലവിൽ പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
