ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഹിറ്റാച്ചി താഴെവീണു; അപകടത്തിൽ ഒരാൾക്ക് പരിക്ക്




കോട്ടയം പാലാ: ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചി താഴെവീണുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പാലാ ബൈപ്പാസ് റോഡ് പാലാ-കോഴ റോഡുമായി സന്ധിക്കുന്ന ആർവി ജംങ്ഷനിൽ ഞായറാഴ്ച‌ വൈകിട്ട് നാലിനായിരുന്നു അപകടം.


ഓട്ടോ ഡ്രൈവർ വളളിച്ചിറ ആര്യപ്പാറയിൽ ദീപു (45) വിനാണ് പരിക്കേറ്റത്. ഇയാൾ പാലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്. അരുണാപുരം ഭാഗത്തുനിന്ന് ബൈപ്പാസിലൂടെ ഇറക്കമിറങ്ങി വരികയായിരുന്ന ഹിറ്റാച്ചി കയറ്റിയ ലോറി. ജംങ്ഷനിൽ തിരക്കായിരുന്നതിനാൽ വാഹനങ്ങൾ മെല്ലെയാണ് നീങ്ങിയിരുന്നത്.


ഹിറ്റാച്ചി കയറ്റിയ ലോറി പാലാ-കോഴ റോഡ് മറികടക്കുമ്പോൾ കാറിലും ഓട്ടോയിലും തട്ടുകയായിരുന്നു. ഇതിനിടയിൽ ലോറിയിൽനിന്ന് ഹിറ്റാച്ചി താഴെവീണു. ഇതോടൊപ്പം ലോറിയിൽനിന്ന് പുറത്തേക്ക് വീണ കയറിൽ ഓട്ടോ റിക്ഷായുടെ ചക്രങ്ങൾ കുരുങ്ങി. തുടർന്ന് ലോറി ഓട്ടോയേയും വലിച്ചുകൊണ്ട് മുന്നോട്ടുനീങ്ങി. ഇതിനിടയിൽ നിലത്ത് ഉരഞ്ഞാണ് ഓട്ടോ ഡ്രൈവർ ദീപുവിന് പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് അരമണിക്കൂറോളം ആർവി ജംങ്ഷനിൽ ഗതാഗതം സ്തംഭിച്ചു.

Post a Comment

Previous Post Next Post