അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.
നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു(52)വാണു മരിച്ചത്.
കാട്ടാനയെ കണ്ട് സംഘം ചിന്നിച്ചിതറി ഓടിയിരുന്നു.
ഇതിനിടെ കാളിമുത്തുവിനെ കാണാതായിരുന്നു.
തുടർന്ന് ആർആർടി സംഘം തിരച്ചിൽ നടത്തി.
തുടർന്നാണ് കാളിമുത്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പുതൂർ സ്റ്റേഷൻ പരിധിയിലെ കടുവ സെൻസസ് ബ്ലോക്ക് നമ്പർ 12 -ൽ സെൻസസിനു പോയതായിരുന്നു സംഘം.
