മസ്‌കറ്റ്: വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. കാസർഗോഡ്. മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ ശാഹുൽ ഹമീദ് മകൻ ആഷിഖ് (22) ആണ് സൂർ റോഡിലെ വാദി ഷാബിൽ മുങ്ങി മരിച്ചത്.
ആഷിക് ജോലി ആവശ്യാർത്ഥം അടുത്ത ഇടെയാണ് ഒമാനിലെ റൂവിയിൽ പർദ്ദ കടയിൽ എത്തിയത്.
മാതാവ്: സുബൈദ.
സൂർആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർ നടപടികൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
