ആലപ്പുഴ എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന റെജി(24) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടുകൂടി അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കേളമംഗലം ബ്യുവറേജസ് ഔട്ട്ലെറ്റിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാണ് ഭാരണാന്ത്യം സംഭവിച്ചത്.
എറണാകുളം അമൃത ആശുപതിയിൽ നേഴ്സായി ജോലി ചെയ്യുന്ന മെറീന 14 ന് ഒന്നാം വിവാഹ വർഷികം ആഘോഷിക്കുന്നതിനായി വീട്ടിലേയ്ക്ക് പുറപ്പെട്ടതാണ്. അമ്പലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ ട്രയിനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ ശാന്തൻ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാനോ കെ ശാന്തനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പോലീസ് മേൽനടപടി സ്വീകരിച്ചു.
