പാനൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചു . കടയിൽ തീപിടുത്തം എൽഡിഎഫ് - യു ഡി എഫ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെയാണ് ടൗണിൽ പടക്കം പൊട്ടിച്ചത്. ഇതിനിടെ തീപ്പൊരി ചിതറിയാണ് കടക്ക് തീ പിടിച്ചത്.
പാനൂർ ഫയർഫോഴ്‌സും പൊലീസും സമീപത്തുള്ളവരും ചേർന്ന് ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പാനൂർ ഹയർസെക്കന്ററി സ്കൂളിന് മുൻവശത്തെ സോപ്പ് കടയുടെ മുകളിലാണ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് തീപിടുത്തം ഉണ്ടായത്
