വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിൻ്റേത്

 


പാലക്കാട് വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിന്റേത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിൻദാസ് (42) ന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.


പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കായ വിപിൻ ബിഎൽഒ കൂടിയാണ്. വിപിനെ ഒക്ടോബർ 30നാണ് പാലാരിവട്ടത്തിൽ നിന്ന് കാണാതായത്.



Post a Comment

Previous Post Next Post