ഭാരതപ്പുഴയിൽ വീണ്ടും തീപിടിത്തം; 2 ഏക്കറോളം സ്ഥലം കത്തിനശിച്ചു


പാലക്കാട്:   ഭാരതപ്പുഴയുടെ തീരങ്ങളിൽ വീണ്ടും തീപിടിത്തം. അറുപതിലേറെ ദേശാടന പക്ഷികളുടെ സാന്നിധ്യം കണ്ടെത്തിയ ഒറ്റപ്പാലം ഭാരതപ്പുഴയുടെ കിഴക്ക് ഭാഗത്തെ തീരത്തെ പുൽക്കാടുകൾക്കാണ് തീ പിടിച്ചത്.

ഈ മാസം മാത്രം ഇത് നാലാം തവണയാണ് പുഴയുടെ വിവിധ ഭാഗങ്ങളിൽ തീപിടിത്തമുണ്ടാകുന്നത്. അറുപതിലേറെ ദേശാടന പക്ഷികൾ എത്തുന്ന ഈ മേഖലയിൽ തുടർച്ചയായുണ്ടാകുന്ന അഗ്നിബാധ പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും വലിയ ഭീഷണിയാകുന്നുണ്ട്

പുഴയിൽ വിരുന്നെത്തുന്ന ദേശാടന പക്ഷികൾ കൂട് കൂട്ടുന്ന ഭാഗം മുഴുവൻ കത്തിനശിച്ചു. നവംബർ മാസത്തോടെ വിരുന്നെത്തുന്ന പക്ഷികൾ ഫെബ്രുവരി, മാർച്ച് മാസത്തോടെയാണ് ഇവിടം വിടാറുളളത്.


കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ അതിർത്തിയായ ആറങ്ങോട്ടുകരയുടെ സമീപത്ത് ദേശമംഗലം പഞ്ചായത്തിലെ പളളത്തും സമീപപ്രദേശങ്ങളിലും ഭാരതപ്പുഴയിൽ നീരൊഴുക്കില്ലാത്ത പൊന്തക്കാടിന് തീപിടിച്ചിരുന്നു. നദിയുടെ നടുവിലുളള അടിക്കാടുകളിലാണ് തീ ആളിപ്പടർന്നത്. ഇവിടേക്ക് വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്തത് തീ അണയ്ക്കുന്നതിൽ    പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് തീ അണയ്ക്കാനുളള ശ്രമങ്ങൾ നടത്തിയിരുന്നു.

Post a Comment

Previous Post Next Post