പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ തുടങ്ങിയവർക്ക് പരിക്കേറ്റു.
അടൂർ നെല്ലിമുകളിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌സ് ഓട്ടോ അകമ്പടി വാഹനത്തിൽ ഇടിക്കുകയായിരുന്നാ
തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട മറ്റു വാഹനങ്ങളിൽ ഉള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണ്.
