കൊല്ലം നിലമേൽ ബംഗ്ലാം കുന്നിന് സമീപം കാനാംകുന്ന് ഏലയിൽ ഒരാൾ മരണപ്പെട്ട നിലയിൽ കാണപ്പെട്ടു. നാട്ടുകാരണ് സംഭവം ആദ്യം കാണുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
