ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ചു; കണ്ണൂരിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം



കണ്ണൂർ  മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ്‌മരിച്ചു. കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണു മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ.


ചന്ദ്രമതിയുടെയും മകനാണ്.

Post a Comment

Previous Post Next Post