കോഴിക്കോട് താമരശ്ശേരി: സംസ്ഥാനപാതയിൽ കോരങ്ങാട് ഹൈസ്കൂളിന് സമീപം കാറിടിച്ചു ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ എളേറ്റിൽ വട്ടോളി മങ്ങാട് സ്വദേശിനി യശോദയ്ക്കാണ് പരിക്കേറ്റത്.
ഓട്ടോറിക്ഷയിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് യാത്ര ചെയ്തിരുന്നത്.
മറ്റു മൂന്നുപേർക്കും കാര്യമായ പരിക്കില്ല
താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിൽ പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറടിക്കുകയായിരുന്നു ശനിയാഴ്ച രാത്രി 9: 30 തോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ യശോദാ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
