തലശ്ശേരി : തലശ്ശേരി പള്ളിത്താഴെ പെട്രോൾ പമ്പിന് സമീപം ലണ്ടൻബൈറ്റ്സ് കഫേയിൽ തീപിടുത്തം ജനറേറ്റർ റൂമിലാണ് ഇന്ന് രാത്രി എട്ടു മണിയോടെ തീ പടർന്നത്. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രാത്രി ഒൻപതു മണിയോടെ തീയണച്ചു. കഫെയുടെ അൽപ്പം ദൂരെയായി പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത് വൻ അപകട ഭീഷണി ഉയർത്തിയെങ്കിലും ഫയർ ഫോഴ്സ് തീ അണച്ചതിനാൽ വലിയ ആശങ്ക ഒഴിവായി.
