യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ വയോധികന്റെ ക്രൂരത; ആസിഡ് ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതര പരുക്ക്



വയനാട്  പുൽപ്പള്ളി :പുൽപ്പള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് പൊള്ളലേറ്റത്.

പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്.സംഭവത്തിൽ അയൽവാസി രാജു ജോസിനെ പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തു.. വേലിയമ്പം ദേവി വിലാസം ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയാണ് മഹാലക്ഷ്മി. എസ് പി സി യൂണിഫോം നൽകാൻ വിസമ്മതിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.



Post a Comment

Previous Post Next Post