കോഴിക്കോട്: വടകരദേശീയപാത നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന്ഗുരുതര പരിക്ക്.
തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മർവയിൽ മുഹമ്മദ് അഖിനാണ് (32) ആണ് പരിക്കേറ്റത്.
വടകര ലിങ്ക് റോഡ് ജംഗ്ഷന് സമീപം ഓവുചാൽ നിർമാണത്തിനായി എടുത്ത താഴ്ചയുള്ള കുഴിയിലേക്ക് ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ മുഹമ്മദ് അഖിൻ ഓടിച്ച ബൈക്ക് മറിയുകയായിരുന്നു.
അപകടത്തിൽ മുഹമ്മദ് അഖിലിന്റെ വാരിയല്ലുകൾക്ക് പരിക്കേറ്റു.
പല്ല്നഷ്‌ടപെടുകയുമുണ്ടായി.
വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിനെ പിന്നീട് തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
വേണ്ടത്ര സുരക്ഷാനടപടി കൈക്കൊള്ളാതെയാണ് ദേശീയപാതയിൽ പലയിടത്തും പ്രവൃത്തി നടക്കുന്നതെന്ന് എത്രയോ കാലമായി ഉയരുന്ന പരാതിയാണ്.
ഇക്കാര്യത്തിൽ കരാറുകാരോ അധികൃതരോ ഫലപ്രദമായ നടപടി കൈക്കൊള്ളുന്നില്ല.
എന്നാണ് ജനങ്ങളുടെ ആക്ഷേപം.
