അച്ഛനെയും , മകളെയും മരിച്ചനിലയിൽ കണ്ടെത്തി

 


എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനും , മകളും മരിച്ച നിലയിൽ കണ്ടെത്തി . പവിശങ്കർ, ആറ് വയസുകാരി വാസുകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ എന്നാണ് സൂചന. പാണാവള്ളി സ്വദേശിയാണ് മരിച്ച പവിശങ്കർ. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലായിരുന്നു എന്ന് ബന്ധു വ്യക്തമാക്കുന്നു. മകൾക്കു വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങി മരിക്കുക ആയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post