കൊല്ലം : വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് പിന്നാലെ വന്ന ബൈക്കിലിടിച്ചു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മലയോര ഹൈവേയിൽ അഞ്ചൽ കുളത്തൂപ്പുഴ കൈതക്കാട് മിൽപ്പാലത്തിന് സമീപമാണ് അപകടം.
കുളത്തൂപ്പുഴ സാംനഗർ സ്വദേശി രാജഗോപാൽ (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് തെന്മല ഡിവിഷൻ അംഗം അനിൽ ടോം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
അനിൽ ടോം കാർ വീട്ടിലേക്ക് കയറ്റവേ നിയന്ത്രണം വിട്ടു പിന്നോട്ട് ഉരുളുകയായിരുന്നു. മലയോര ഹൈവേയിലൂടെ പോവുകയായിരുന്ന രാജഗോപാലിൻ്റെ ബൈക്കിൽ കാർ ഇടിച്ചു.
