കീടനാശിനി മറിഞ്ഞ് മുഖത്ത് വീണു, ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

 


തിരുവനന്തപുരം: വളം ഡിപ്പോയിൽ നിന്നും കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. ആനാട് ജംഗ്ഷനു സമീപം വളംഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന. കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ മുഖത്ത് വീഴുകയായിരുന്നു. കീടനാശിനി ശരീരത്തിനുള്ളിലേക്കും പോയതോടെ അസ്വസ്ഥത തോന്നിയ ഇവരെ ആശുപത്രിയിലെത്തിച്ചു


ചികിത്സ നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആദ്യം നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളെജിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്-സുൽഫിക്കർ, മക്കൾ: അജ്‌മൽ, അജീം മുഹമ്മദ്, അസർ മുഹമ്മദ്.

Post a Comment

Previous Post Next Post