ബെംഗളൂരു: മലയാളി വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയ് (57) ജീവനൊടുക്കിയ നിലയില്‍. ബെംഗളൂരുവിലെ ഓഫീസില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് റെയ്ഡിനു പിന്നാലെ സ്വയം വെടിയുതിര്‍ത്തതാണെന്നാണ് റിപ്പോര്‍ട്ട്.
ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്‍കം ടാക്‌സ് പരിശോധനയ്ക്കിടെയാണ് വെടിയുതിര്‍ത്തത് എന്നാണ് അറിയാന്‍ കഴിയുന്നത്. ഉടന്‍ തന്നെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടിയേറ്റത്
കൊച്ചിയിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. റോയ്‌യെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
