വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക പരിശീലകൻ മരിച്ചു



 ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക പരിശീലകൻ എരുവ പടിഞ്ഞാറ് കളരിയ്ക്കൻ വീട്ടിൽ താജുദ്ദീന്റെ മകൻ മുഹമ്മദ് ബിലാൽ (24) മരിച്ചു. തിങ്കളാഴ്ച ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ലിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടാണ് മരണം. പത്തിയൂർ പഞ്ചായത്ത് ഗവൺമെന്റ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിലാപയാത്രയോടെ കൊറ്റുകുളങ്ങര കുറുങ്ങാട് മുസ്ലിം ജമാത്ത് പള്ളിയിൽ കബറടക്കി. മാതാവ്: സെമിനാ. സഹോദരൻ: ആഷിക്ക്.

Post a Comment

Previous Post Next Post