കൊല്ലം: കൊട്ടാരക്കര വയ്ക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകളും പെട്രോളുമായെത്തിയ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. എംസി റോഡിൽ ഇന്നുച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കോട്ടയത്തേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസും ടാങ്കർ ലോറിയും ആദ്യം കൂട്ടിയിടിച്ചു. ഇതിനു പിന്നാലെയെത്തിയ അടൂർ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ഷട്ടിൽ ബസ് ഫാസ്റ്റ് പാസഞ്ചറിൽ ഇടിക്കുകയായിരുന്നു.
ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലടക്കം പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
