ചാവക്കാട് മണത്തലയിൽ സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം



 തൃശ്ശൂർ ചാവക്കാട്   ഒരുമനയൂർ മുത്തമ്മാവ് സ്വദേശി നടുമുറിയിൽ വിശ്വനാഥൻ എന്നവരുടെ മകൻ വിനേഷ് (35) എന്നയാളാണ് മരണപ്പെട്ടത്..ചാവക്കാട് മണത്തല വോൾഗയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.

 അപകടത്തിൽ ദുരിതമായി പരിക്കേറ്റ വിനേഷിനെ ചാവക്കാട് ബറ്റാലിയൻ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post