എറണാകുളം മുവാറ്റുപുഴയിൽ വാഹനാപകടത്തിൽ ഒരു മരണം. കോട്ടയം ചെങ്ങന്നൂർ സ്വദേശി തോമസ് എം.കോശി (74) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എംസി റോഡിൽ ആറൂർ ചാന്ത്യം കവലയിലാണ് അപകടമുണ്ടായത്.