പാലക്കാട് കാണാതായ 49 കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 


 പാലക്കാട് തിരുവിഴാംകുന്ന് :  ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുവിഴാംകുന്ന് മുണ്ടക്കുന്ന് ചക്കംതൊടി അബ്ദു സലാം ( 49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടു മുതൽ കാണാതായിരുന്നു. തിരച്ചിലിൽ ഇന്ന് രാത്രിയാണ് വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post