കോഴിക്കോട്:കാപ്പാട് തിരുവങ്ങൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു.
കാപ്പാട് ഷർജാസ് മഹലിൽ താമസിക്കുന്ന കരിക്കൻ്റകത്ത് കുഞ്ഞഹമ്മദ് കോയ(64)ആണ് മരിച്ചത് ഇന്ന് രാവിലെയായിരുന്നു അപകടം
മുകച്ചേരി ഭാഗത്ത് നിന്ന് റെയിൽ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു
ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി
ഭാര്യ: നഫീസ കാക്കച്ചിക്കണ്ട
മക്കൾ: ഷഫീഖ് ( ഷൈനിൻ ഗ്ലാസ്സ് മാർട്ട്, കൊയിലാണ്ടി), ഷർജാസ് (ദുബൈ), നുഫിദ
മരുമക്കൾ: അൻഷിന ഷറിൻ വെങ്ങാലി, നജ ഹനാൻ മൂഴിക്കൽ, നിസാർ പറമ്പത്ത് (സൗദി അറേബ്യ)
