തൃശൂർ: മുള്ളൂർക്കര ആറ്റൂർ മണ്ടലംകുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു.
മഠത്തിപറമ്പിൽ വീട്ടിൽ ജാനകി (80) ആണ്മരിച്ചത്. വെള്ളിയാഴ്‌ചയാണ് മൂന്ന് സഹോദരി മാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ഇളയ സ ഹോദരി സരോജിനി (75) മരിച്ചിരുന്നു. ശനിയാ ഴ്ച മെഡിക്കൽ കോളജിൽ ചികിത്സയിലിരി ക്കെ മൂത്ത സഹോദരി ദേവകി (83) മരിച്ചു. തുട ർന്നാണ് മൂന്നാമത്തെയാളും വിടവാങ്ങിയത്. വാർധക്യസഹജമായ അവശതകളും ഒറ്റപ്പെട ലുമാണ് ഇവരെ ജീവനൊടുക്കാൻ പ്രരിപ്പിച്ചതെ ന്നാണ് പ്രാഥമിക നിഗമനം. സ്വത്തുക്കൾ ഒരു ദേവസ്വത്തിന് എഴുതിവച്ചതായി പോലീസ് ക ണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലുണ്ട്.
