തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; നടുവട്ടം സ്വദേശി നസീർ



കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് നടുവട്ടം സ്വദേശി നസീർ ആണ് മരണപ്പെട്ടത്.


ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൻ്റെ മധ്യഭാഗത്തായി മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ റോപ്പ് ഉപയോഗിച്ചാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.


തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് നടുവട്ടം സ്വദേശിയായ നസീർ ആണെന്ന് തിരിച്ചറിഞ്ഞത്. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.


നസീറിൻ്റെ ഭാര്യ റുഖിയാബിയാണ്. 

മക്കൾ: നാസിൽ ഖാൻ(റഷ്യ)

നാഫില്‍ ഖാൻ (അബുദാബി)

നാമിൽ ഖാൻ

പിതാവ് :ബുഹാരി, മാതാവ്: മറിയം

Post a Comment

Previous Post Next Post