തോട്ടിൽ കുളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു



കാസർകോട്: കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ, നെല്ലിയടുക്കം ഉന്നതിയിലെ അനീഷിന്റെ മകൻ ആദിത്യൻ (15) ആണ് മരണപ്പെട്ടത്. തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാർഥിയാണ് ആദിത്യൻ.


ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ പനയാൽ കോട്ടപ്പാറ തോട്ടിലായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മറ്റ് മൂന്ന് കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ.


കുളിക്കുന്നതിനിടയിൽ കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു. 

ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിച്ചെന്ന് സമീപത്തെ വയലിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെ വിവരമറിയിച്ചു.


നാട്ടുകാർ ചേന്ന് കുട്ടിയെ ഉടൻ തന്നെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post