പാലക്കാട് കല്ലടിക്കോട്: കഴിഞ്ഞദിവസം കല്ലടിക്കോട് ചുങ്കത്ത് വെച്ചുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചക്കാൻതൊടി സ്വദേശി മരണപ്പെട്ടു. കയ്യാലത്ത് വീട്ടിൽ സന്തോഷ് (47) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് (ജൂലൈ 4, ശനിയാഴ്ച) രാത്രി 9 മണിയോടുകൂടി മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ നാളെ (ജൂലൈ 5, ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കല്ലടിക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.
