കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്



 തൃശ്ശൂർ കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക് രാത്രി 10.15ഓടെയാണ് അപകടം. ഇരു ബസ്സുകളിലുമുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കുന്നംകുളം നഗരത്തിൽ വെച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോയിരുന്ന ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസിന് പുറകിൽ കോഴിക്കോട് -തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് കോഴിക്കോട്-തൃശൂർ റോഡിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി.

Post a Comment

Previous Post Next Post