പൊന്നാനിയിൽ കാറിടിച്ച് തമിഴ്നാട് സ്വദേശി മരണപ്പെട്ടു. നിർത്താതെ പോയ കാർ മറ്റൊരു സ്ത്രീയെയും ഇടിച്ചു പരിക്കേൽപ്പിച്ചു



പൊന്നാനി നരിപ്പറമ്പിലാണ് കാറിടിച്ച് തമിഴ്നാട് കുംഭകോണം സ്വദേശി ഇളയരാജ(42) മരണപ്പെട്ടത്.   അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ മറ്റൊരു സ്ത്രീയെയും ഇടിച്ചു പരിക്കേൽപ്പിച്ചു. ഇവരെ പൊന്നാനി ബെൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഇളയരാജയെ പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

          നിർത്താതെ പോയ കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Post a Comment

Previous Post Next Post