അച്ചൻകോവിലാറ്റിൽ കൈപ്പുഴ കടവിന് സമീപത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി



പന്തളത്ത് അച്ചൻകോവിലാറ്റിൽ കൈപ്പുഴ കടവിന് സമീപത്ത് യുവാവിന്റെ മൃതദേഹം. മാവേലിക്കര ഭരണിക്കാവ് കുറത്തിയാട് തച്ചൻ പറമ്പിൽ രാഹുലിൻ്റെ മൃതദേഹമാണ് കടവിന് സമീപത്ത് കണ്ടിരിക്കുന്നത്.

അച്ചൻകോവിലാറിൽ പൊങ്ങിക്കിടന്ന മൃതദേഹം അടൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ‌സ് സംഘം ആണ് കരയ്ക്ക് അടുപ്പിച്ചത്. കൈപ്പുഴ കടവിന് സമീപം രാവിലെ മുതൽ ഒരു കാർ നിർത്തിയിട്ടിരുന്നു. ഈ വാഹനത്തിലാണ് മരിച്ച യുവാവ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post