ചേലൂരിൽ വാഹനാപകടം': _നിയന്ത്രണം വിട്ട ബസ് സ്‌കൂട്ടറിലിടിച്ച് ഒരാൾക്ക് പരുക്ക്_


 തൃശൂർ ചേലൂർ :ചേലൂരിൽ ബസ് സ്‌കൂട്ടറിലും വൈദ്യുതിത്തൂണിലും ഇടിച്ച് അപകടത്തിൽ സ്കൂട്ടർയാത്രികന് പരുക്ക്. സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട ബസ് സ്‌കൂട്ടറുൾപ്പെടെയാണ് വൈദ്യുതിത്തൂണിലേക്ക് ഓടിക്കയറിയത്. ബസിനും തൂണിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്ത് ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മൂന്നുപീടിക - പോട്ട റോഡിൽ ഇരിഞ്ഞാലക്കുടക്കടുത്ത് ചേലൂരിൽ ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ -തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

റോഡുപണി നടക്കുന്നതിനാൽ വെള്ളാങ്കല്ലൂർ ഭാഗത്ത് നിന്നും തിരിഞ്ഞു വരുന്ന ബസ്സുകൾ ചേലൂർ എടക്കുളം വഴിയാണ് കടന്നുപോകുന്നത്

Post a Comment

Previous Post Next Post