കോഴിക്കോട്ട് ഭാര്യയെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീയിട്ട് യുവാവ്

 




കോഴിക്കോട്  ഭാര്യയെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീയിട്ട് യുവാവ്. കോഴിക്കോട് കാരശ്ശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകനായ റഷീദ് തീയിട്ടത്. 


ഞായര്‍ പുലര്‍ച്ചെയാണ് സംഭവം. പരാതിയില്‍ കേസെടുത്ത മുക്കം പോലീസ് റഷീദിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


റഷീദ് ഭാര്യയെ സ്ഥിരം മര്‍ദ്ദിച്ചിരുന്നു. കഴിഞ്ഞദിവസവും മര്‍ദ്ദനമുണ്ടായതോടെ ജമീല ഇതു ചോദ്യം ചെയ്യുകയും പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 


യുവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടില്‍ വന്നതിനു ശേഷമാണ് റഷീദ് വീടിന് തീയിട്ടത്.

Post a Comment

Previous Post Next Post