പത്തനംതിട്ട:പുനലൂർ കായംകുളം പ്രധാനപാതയിൽ പത്തനാപുരം ശാലേംപുരത്ത് ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്ത്രീക്ക്ദാരുണാന്ത്യം.
റാന്നി എടക്കാട് സ്വദേശി ജെസ്സി (55 )വയസ്സ് എന്ന യുവതിയാണ് മരണപ്പെട്ടത്.
സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ തട്ടി സ്കൂട്ടർ മറയുകയും ലോറിയുടെ പിൻചക്രം ജെസ്സിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
അടൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി.
