തൃശ്ശൂർ പഴയന്നൂർ: അമിതമായി പാരസെറ്റമോൾ ഗുളികകൾ കഴിച്ചതിനെത്തുടർന്ന് ചികിത്സയില്‍ ആയിരുന്ന യുവതി അന്തരിച്ചു. പഴയന്നൂർ നീലം പള്ളിയാലിൽ രാജൻ, സുജാത ദമ്പതികളുടെ മകൾ അയന രാജൻ (22) ആണ് മരിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്...
കഴിഞ്ഞ മാസം 17ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് അയനയെ എളനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് താൻ അമിതമായി പാരസെറ്റമോൾ ഗുളികകൾ കഴിച്ച വിവരം അയന ഡോക്ടർമാരോട് വെളിപ്പെടുത്തിയത്..
ആരോഗ്യനില വഷളായതിനെത തുടർന്ന് യുവതിയെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും, പിന്നീട് കരളിന്റെ പ്രവർത്തനം ഗുരുതരമായി ബാധിച്ചതോടെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സ നൽകി വരികയായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പഴയന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.... #Kannur12travel
