മഥുരയിൽ കണ്ടെയ്നർ ട്രക്ക് ബസിലിടിച്ച് ആറ് യാത്രക്കാർ മരിച്ചു. ഒരാൾക്ക് ഗുരുതരപരുക്കേറ്റു. പുലർച്ചെ 2.45ന് യമുന എക്‌സ്‌പ്രസ് വേയിൽ സുരീർ പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. നോയിഡയിൽ നിന്ന് കാൺപൂരിലെ റസൂലാബാദിലേക്ക് പോവുകയായിരുന്ന ബസാണ് ദുരന്തത്തിനിരയായത്.
യാത്രക്കാരന് ശുചിമുറിയിൽ പോകുന്നതിനായി ഇടയ്ക്ക് വച്ച് ബസ് നിർത്തിയപ്പോഴായിരുന്നു അപകടം. പാഞ്ഞുവന്ന ട്രക്ക് ബസിന്റെ വശത്തിടിക്കുകയായിരുന്നു. ആറ് യാത്രക്കാരും സംഭവസ്‌ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം.
പരുക്കേറ്റയാൾ അപകടനില തരണം ചെയ്തെന്നും പൊലീസ് പറഞ്ഞു
