തിരുവനന്തപുരം:, അമ്പലത്തറ പരവൻകുന്നിലുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. പാച്ചല്ലൂർ പനത്തുറ സ്വദേശി സെയ്‌ഫുദീൻ (54) ആണ് മരണപ്പെട്ടത്. ബുധനാഴ്‌ച പുലർച്ചെ 2.30-ഓടെ മണക്കാട്-തിരുവല്ലം റോഡിലായിരുന്നു അപകടം.
സ്കൂട്ടറിൽ ഇടിച്ച ബൈക്കിലുണ്ടായിരുന്ന നെല്ലിമൂട് സ്വദേശി അരുൺദേവ് (19), ബാലരാമപുരം സ്വദേശി സൂര്യജി (19) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുലർച്ചെ പാങ്ങോട് മീൻചന്തയിലേക്ക് കച്ചവടത്തിനായി പോകുകയായിരുന്നു സെയ്ഫുദീൻ. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ യുവാക്കളുടെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൂന്തുറ പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂന്നുപേർക്കും തലയ്ക്കും ശരീരത്തിനും മാരകമായി പരിക്കേറ്റു. സെയ്‌ഫുദീനെ ഉടൻ തന്നെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:റാജില. മക്കൾ: സിയാസ്, ഷിബിന. മരുമകൻ: താഹ. പൂന്തുറ പോലീസ് കേസെടുത്തു.
