ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം'പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്



 തൃശ്ശൂർ ചെന്ത്രാപ്പിന്നി :  ദേശീയപാത 66ൽ ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ്_ ഡ്രൈവർക്ക് പരിക്ക്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ചാലക്കുടിയിൽ നിന്നും പാലുമായി കാഞ്ഞാണിയിലേക്ക് പോയിരുന്ന വാഹനമാണ് ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന പാൽ ടാങ്കറുകൾ പൂർണ്ണമായും തകർന്ന് പാൽ റോഡിൽ ഒഴുകിയ നിലയിലാണ്.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു അപകടം. സമീപത്തെ കടയുടെ മുന്നിലേക്കാണ് വാഹനം മറിഞ്ഞത്. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്, വാഹനത്തിന്റെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ഇവർ പറഞ്ഞു

Post a Comment

Previous Post Next Post