കരിയിലയ്ക്ക് തീയിടുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരു ന്ന വൃദ്ധ മരിച്ചു

 


കോതമംഗലം: പുരയിടത്തിൽ കരിയിലയ്ക്ക് തീയിടുന്നതിനിടെ പൊള്ളലേറ്റ വൃദ്ധ മരിച്ചു. പോത്താനിക്കാട് കുമ്മംകോട്ടിൽ യാക്കോബിന്റെ ഭാര്യ മറിയാമ്മ (82) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പൊള്ളലേറ്റ മറിയാമ്മ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കരിയിലയിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.


സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.


മക്കൾ: ഷാജി ( ബാഗ്ലൂർ), മിനി, അനീഷ് (യു.കെ). മരുമക്കൾ: സുമ (ബാഗ്ലൂർ), എഡിസൻ (കൂത്താട്ടുകുളം), മിനി (യു.കെ).

Post a Comment

Previous Post Next Post