കൊല്ലം കുണ്ടറ: കാണാതായ വീട്ടമ്മയുടെ മൃതശരീരം കേരളപുരം പെനിയൽ സ്കൂളിന് എതിർവശം റെയിൽവേ ട്രാക്കിന് സമീപത്തു നിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസം കേരളപുരത്തു നിന്നും കാണാതായ സുജാത(55)യുടെ മൃതദേഹമാണ് ഇന്ന് കണ്ടെ ത്തിയത്.മാൻ മിസ്സിംഗ് കേസിന് കുണ്ടറ സ്റ്റേഷനിൽ ഇവരുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ മൃതശരീരം റെയിൽവേ ട്രാക്കിന് സമീപത്ത് നാട്ടുകാർ കണ്ടത്. തുടർന്ന് കുണ്ടറ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് ഇൻകൊസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
