കൊല്ലത്ത് ഭഷ്യവിഷബാധ, ഒരു കുടുംബത്തിലെ 2 പേർ മരിച്ചു

 


 ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ നെഞ്ച് വേദനയുണ്ടായി, നാവ് തളർന്നു പോയി, നിലമേലിൽ ഒരു കുടുംബത്തിലെ 2 പേർ മരിച്ചു...

കൊല്ലം: വിഴിഞ്ഞത്ത് അസ്മാക് ഹോട്ടലിൽ നിന്ന്  കണവ തോരൻ, മീൻമുട്ട, പൊറോട്ട, അപ്പം എന്നിവയാണ് കഴിച്ചത് ഭക്ഷണം കഴിച്ചതിന് പിന്നാലെ നിലമേൽ സ്വദേശികളായ ഒരേ കുടുംബത്തിലെ 2 പേർ മരിച്ച സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ.. നിലമേൽ സ്വദേശി റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. കുടുംബത്തിനൊപ്പം ഉമുണ്ടായിരുന്ന സുഹൃത്ത് കണ്ണനാണ് യാത്രയ്ക്കിടെ സംഭവിച്ച കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്..

രാത്രി 9 മണിയോടെയാണ് ആറംഗ കുടുംബം നിലമേലിൽ നിന്നും വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചത്. 11 മണിയോടെ വിഴിഞ്ഞത്തെ 'അസ്മാക്' ഹോട്ടലിലെത്തി കണവ തോരൻ, മീൻമുട്ട, പൊറോട്ട, അപ്പം എന്നിവ കഴിച്ചു. മടക്കയാത്രയിൽ പുലർച്ചെ ഒരു മണിയോടെയാണ് റഷീദ ബീവിക്ക് ആദ്യം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്..

റഷീദ ബീവിക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും സംസാരിക്കാൻ കഴിയാത്തവിധം നാവ് തളർന്നുപോവുകയും ചെയ്‌തതായി കണ്ണൻ പറയുന്നു. ഭക്ഷണം കഴിച്ച 6 പേരിൽ നാലുപേർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഷാജിയുടെ ഭാര്യ സജീന നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്....

ഷാജിയുടെ ശരീരം പാരിപ്പള്ളി മെഡിക്കൽ കോളേജിലും, റഷീദ ബീവിയുടേത് തിരുവനന്തപുരം മെഡിക്കൽ കോളേജിലും സൂക്ഷിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെ തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടലിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. വിശദമായ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണത്തിൽ കൃത്യമായ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ..

Post a Comment

Previous Post Next Post