ന്യൂഡല്‍ഹി: റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ചാർട്ടേർഡ് വിമാനം തകര്‍ന്ന് വീണു. റാഞ്ചിയില്‍ നിന്ന് പറന്നുയര്‍ന്ന ചാര്‍ട്ടേഡ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി ഡിജിസിഎ അറിയിച്ചിരുന്നു. പിന്നാലെയാണ് വിമാനം തകര്‍ന്ന് വീണതായി കണ്ടെത്തിയത്.
മെഡിക്കല്‍ എയര്‍ക്രാഫ്റ്റാണ് അപകത്തില്‍പ്പെട്ടത്. പൊള്ളലേറ്റ രോഗിയുമായി റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു വിമാനം. ഛത്ര ജില്ലയിലാണ് തകർന്ന് വീണത്. അപകട സമയത്ത് ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
