കണ്ണൂർ തളിപ്പറമ്പ് : കാറിന് തീപിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്.
കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു. തളിപ്പറമ്പ് അർബൻ ബേങ്ക് ജീവനക്കാരൻ കീഴാറ്റൂരിലെ ധനേഷിനാണ് പൊള്ളലേറ്റത്. ലൂർദ്ദ് ആശുപത്രിയിൽ എത്തിച്ച ഇയാളെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി
നില ഗുരുതരമാണ് എന്നാണ് വിവരം. തളിപ്പറമ്പ് ദേശീയ പാതയോരത്ത് പുതിയ ബേങ്ക് കെട്ടിടം നിർമിക്കുന്നതിനടുത്ത് കീഴാറ്റൂർ റോഡിന് സമീപത്താണ് സംഭവം. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു.
