കണ്ണൂർ കൊട്ടിയൂർ നെല്ലിയോടി കല്ലംതോട് ഉന്നതിയിലെ സോമൻ (53) ആണ് മരത്തിൽ നിന്ന് വീണ് മരിച്ചത്. ശനിയാഴ്‌ച രാവിലെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുന്നതിനിടെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു