വർക്കല അയിരൂരിൽ വയോധിക കിണറ്റിൽ ചാടി മരിച്ചു



തിരുവനന്തപുരം വർക്കല അയിരൂർ വസന്ത വിലാസത്തിൽ ശാന്ത 73 ആണ് മരണപ്പെട്ടത്.കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.വീടിന് ചേർന്നുള്ള കിണറിന്റെ ഗ്രിൽ ഇളക്കിമാറ്റിയാണ് ചാടിയത്.കിണറിന് സമീപത്തായി കയറാൻ ഭാഗത്തിൽ ഒരു ബേസിൻ വച്ചിരുന്നു.കണ്ണടയും മൊബൈലും ഊന്ന് വടിയും കിണറിനു മുകളിൽ വച്ചിരുന്നു.


രാവിലെ അടുത്ത വീട്ടിൽ നിന്ന് പാലുമായി ആളു വന്നപ്പോഴാണ് കിണർ തുറന്നു കിടന്നത് കണ്ടത്.ഒറ്റയ്ക്കായിരുന്നു താമസം. മക്കളില്ല.

 സഹോദരൻ അയൽപക്കത്ത് താമസിക്കുന്നു.

 വർക്കല ഫയർഫോഴ്സ് എത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി...

Post a Comment

Previous Post Next Post