നെടുങ്ങണ്ട ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ശിവകാമി(18) നെയാണ്
വെട്ടൂർ അമ്മൻനടക്ക് സമീപം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റഡി ലീവ് ആയതിനാൽ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മാതാവ് രാജിയാണ് ശിവകാമിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
